Connect with us

National

മുസഫര്‍പൂര്‍ അഭയ മന്ദിരത്തിലെ ബലാത്സംഗം: മുഖ്യ പ്രതി ബ്രജേഷ് ഠാക്കൂര്‍ ഉള്‍പ്പടെ 19 പേര്‍ കുറ്റക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ബിഹാറില്‍ മുസഫര്‍പൂരിലെ അഭയ മന്ദിരത്തില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ മുഖ്യ പ്രതി ബ്രജേഷ് ഠാക്കൂര്‍ ഉള്‍പ്പടെ 19 പേര്‍ കുറ്റക്കാരാണെന്ന് ഡല്‍ഹി കോടതി കണ്ടെത്തി. ഒരാളെ വെറുതെ വിട്ടു. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സൗരഭ് കുല്‍ശ്രേഷ്ഠയുടെതാണ് വിധി. പ്രതികള്‍ക്കുള്ള ശിക്ഷ ജനുവരി 28ന് രാവിലെ പത്തിന് പ്രസ്താവിക്കും.

അഭയ മന്ദിരത്തിന്റെ നടത്തിപ്പുകാരനായിരുന്ന ബ്രജേഷിനെതിരെ പോക്‌സോ നിയമ പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. ബലാത്സംഗത്തിനുള്ള ക്രിമിനല്‍ ഗൂഢാലോചന, പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളും എട്ട് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ബിഹാര്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഒരു മുന്‍ എം എല്‍ എയും കേസില്‍ പ്രതിയാണ്.

2018 മെയ് 26ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടി ഐ എസ് എസ്) ബിഹാര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് അഭയ മന്ദിരത്തിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിച്ചത്തു വന്നത്. ഇതേ വര്‍ഷം മെയ് 29ന് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പെണ്‍കുട്ടികളെ മറ്റ് സുരക്ഷാ കേന്ദ്രങ്ങളിലേക്കു മാറ്റി. 30 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട കേസ് ആഗസ്റ്റ് രണ്ടിന് സുപ്രീം കോടതിയുടെ പരിഗണനക്കു വരികയും അന്വേഷണം നവംബര്‍ 28ന് സി ബി ഐക്കു വിടുകയും ചെയ്തു.

Latest