50 ലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ നാട് കടത്തും: ബംഗാള്‍ ബി ജെ പി അധ്യക്ഷന്‍

Posted on: January 20, 2020 8:48 am | Last updated: January 20, 2020 at 10:29 am

കൊല്‍ക്കത്ത | തീവ്രവര്‍ഗീയത നിറഞ്ഞതും പ്രകോപനവുമായ പ്രസ്താവനകള്‍ ബംഗാള്‍ ബി ജെ പി അധ്യക്ഷന്‍ തുടരുന്നു. രാജ്യത്ത് നിന്നും 50 ലക്ഷം മുസ്ലീം നുഴഞ്ഞുകാരെ തിരിച്ചറിഞ്ഞ് നാട് കടത്തുമെന്നതാണ് ദിലീപ് ഘോഷിന്റെ പ്രസ്താവന. നേരത്തെ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ നായകളായിക ണട്് വെടിച്ച് കൊല്ലണമെന്നും സമരം നടത്തുന്നവരെല്ലാം തീവ്രവാദികളും രാജ്യദ്രോഹികളുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പൗരത്വ നിയമത്തെ അനുകൂലിച്ച് ബി ജെ പി നടത്തിയ റാലിയാണ് പുതിയ പ്രസ്താവന. 50 ലക്ഷം മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് വേണമെങ്കില്‍ അവരെ നാട് കടത്തും. ആദ്യം അവരുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കും. അപ്പോള്‍ പിന്നെ ദീദിക്ക് ആരെയും സന്തോഷിപ്പിക്കാന്‍ കഴിയില്ലെന്നും ദിലീപ് ഘോഷ്. വോട്ട് ബാങ്ക് രാഷ്ട്രീയം മുന്‍നിര്‍ത്തിയാണ് മമത പ്രക്ഷോഭങ്ങളുമായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേരര്‍ത്തു.