Connect with us

Kerala

നാലിടത്തൊഴികെ പുതിയ ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് ബി ജെ പി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് നാലിടത്തൊഴികെ ബി ജെ പി പുതിയ ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് പാര്‍ട്ടി ജില്ലാ ഘടകത്തെ വി വി രാജേഷ് നയിക്കും. പത്തനംതിട്ടയില്‍ അശോകന്‍ കുളനടയും കൊല്ലത്ത് ബി ബി ഗോപകുമാറും പാലക്കാട്ട് അഡ്വ. ഇ കൃഷ്ണദാസും വയനാട്ടില്‍ സജി ശങ്കറും പ്രസിഡന്റ് പദവിയില്‍ തുടരും. കെ എസ് അജി (ഇടുക്കി), കെ കെ അനീഷ് (തൃശൂര്‍), വി കെ സജീവന്‍ (കോഴിക്കോട്), രവി തേലത്ത് (മലപ്പുറം), എം വി ഗോപകുമാര്‍ (ആലപ്പുഴ) എന്നിവരാണ് മറ്റിടങ്ങളില്‍ അധ്യക്ഷ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

കാസര്‍കോട്, എറണാകുളം, കോട്ടയം, കണ്ണൂര്‍ ജില്ലകളിലെ പ്രസിഡന്റുമാരുടെ കാര്യത്തിലാണ് ഇനിയും തീരുമാനമാകാത്തത്.

Latest