പ്രതിഷേധ സാധ്യത; കോഴിക്കോട്ടെ പൊതുപരിപാടിയില്‍നിന്നും ഗവര്‍ണര്‍ പിന്‍വാങ്ങി

Posted on: January 19, 2020 11:45 am | Last updated: January 19, 2020 at 5:24 pm

കോഴിക്കോട് | കോഴിക്കോട്ടെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഗവര്‍ണര്‍ പിന്‍വാങ്ങി. വൈകിട്ട് ഡിസി ബുക്ക്‌സ് സംഘടിപ്പിക്കുന്ന ലിറ്ററി ഫെസ്റ്റിവലില്‍ നിന്നാണ് പിന്മാറ്റം. ഇന്ന് വൈകിട്ടായിരുന്നു ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടി. തുറസ്സായ വേദിയിലുള്ള പരിപാടി ആയതിനാലാണ് പരിപാടിയില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. അതേസമയം പൗരത്വനിയമത്തില്‍ ഗവര്‍ണറുടെ നിലപാടില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പിന്മാറ്റമെന്നാണ് സൂചന.

ALSO READ  ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കളയരുത്‌

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായാല്‍ നിയന്ത്രിക്കാന്‍ കഴിയാതാകുമെന്ന് പോലീസ് പോലീസും വിലയിരുത്തിയിരുന്നു.ഇതേതുടര്‍ന്ന് ഒരു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പരിപാടി നടത്താന്‍ സംഘാടകരുടെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും
ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് സംഘാടകരെ ഗവര്‍ണറുടെ ഓഫീസ് അറിയിക്കുകയായിരുന്നു. ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കവേ ഗവര്‍ണര്‍ക്കെതിരെ പ്രതിനിധികള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് ഗവര്‍ണറുടെ പിന്‍മാറ്റമെന്നാണ് അറിയുന്നത്.