Connect with us

Kerala

സര്‍ക്കാറിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവി: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം | തിരരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ സ്ഥാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോഴത്തെ ഗവര്‍ണര്‍ ഇത് മറക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടിയാണ് ഗവര്‍ണറുടെ അനുചിത ഇടപെടലെന്നും ദേശാഭിമാനിയിലെ ലേഖനത്തില്‍ കോടിയേരി ആരോപിച്ചു.

പൗരത്വനിയമഭേദഗതി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടികളെയടക്കം വിമര്‍ശിച്ച് ഗവര്‍ണര്‍ നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു. നിയമസഭയില്‍ പ്രമേയം പാസാക്കിയതിനെയും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. ഗവര്‍ണറുടെ നടപടികളെ വിമര്‍ശിച്ച് ഇന്നലെ ദേശാഭിമാനിയില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. പദവിയുടെ വലിപ്പം തിരിച്ചറിയാത്ത വിധത്തിലുള്ള രാഷ്ട്രീയ പ്രസ്താവനകളാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നത്. സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കുന്നതിന് ഗവര്‍ണറുടെ അനുമതി വേണമെന്ന് എവിടെയും പറയുന്നില്ല. ഗവര്‍ണര്‍ വ്യക്തിപരമായി ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചല്ല പ്രവര്‍ത്തിക്കേണ്ടതെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിറകെയാണ് ഇന്ന് കോടിയേരിയുടെ ലേഖനം ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. ഗവര്‍ണര്‍ക്കെതിരെ പാര്‍ട്ടി നിലപാട് മയപ്പെടുത്തിയിട്ടില്ലെന്ന സൂചനയാണ് ലേഖനം നല്‍കുന്നത്.