Connect with us

National

കുറ്റം ചുമത്താതെ ആരെയും മാസങ്ങളോളം തടങ്കലിലാക്കാം; ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്‍കി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കത്തിനില്‍ക്കെ ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. ആളുകളെ കുറ്റം ചുമത്താതെ കസ്റ്റഡിയിലെടുക്കാനും തടങ്കലില്‍ വെക്കാനും കഴിയുന്ന ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ലെഫ്റ്റണന്റ് ജനറല്‍ അനില്‍ ബയ്ജാല്‍ ഉത്തരവിറക്കി.

ദേശീയ സുരക്ഷാ നിയമപ്രകാരം ദേശീയ സുരക്ഷക്കും ക്രമസമാധാനത്തിനും ഒരു വ്യക്തി ഭീഷണിയാണെന്ന് അധികാരികള്‍ക്ക് തോന്നിയാല്‍ അയാളെ മാസങ്ങളോളം ഒരു കുറ്റവും ചുമത്താതെ തടങ്കലിലാക്കാന്‍ പോലീസിന് സാധിക്കും. ദേശീയ സുരക്ഷാ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമാണ് വിജ്ഞാപനം. ജനുവരി 19 മുതല്‍ ഏപ്രില്‍ 18 വരെയുള്ള കാലവയളവിലാണ് ഈ അധികാരം ഉപയോഗിക്കുന്നതിന് ലെഫ്റ്റണന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്.

പൗരത്വനിയമ ഭേദഗതി, എന്‍ ആര്‍ സി എന്നിവക്കെതിരെ ഡല്‍ഹിയില്‍ തുടര്‍ച്ചയായി പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്‍കിയിരിക്കുന്നത് രം ഉത്തരവുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ പുതിയ ഉത്തരവില്‍ അസ്വാഭാവികതയില്ലെന്നും മൂന്ന് മാസം കൂടുമ്പോള്‍ ഇത്തരം ഉത്തരവ് ഇറക്കാറുണ്ടെന്നുമാണ് ഡല്‍ഹി പോലീസ് പറയുന്നത്.
.

---- facebook comment plugin here -----

Latest