ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍: സാനിയ-നാദിയ സഖ്യം ഫൈനലില്‍

Posted on: January 17, 2020 11:26 pm | Last updated: January 17, 2020 at 11:29 pm

ഹൊബാര്‍ട്ട് | ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സാനിയ മിര്‍സ-നാദിയ കിചെനോക് (ഉക്രൈന്‍) സഖ്യം ഫൈനലില്‍. സെമിയില്‍ മരിയ ബൗസ്‌കോവ (ചെക്ക് റിപ്പബ്ലിക്ക്)-ടമാര സിഡാന്‍സെക് സഖ്യത്തെ പരാജയപ്പെടുത്തിയാണ് കലാശക്കളിക്ക് അര്‍ഹത നേടിയത്. സ്‌കോര്‍: 7-6 (3), 6-2.

ഒരു മണിക്കൂറും 24 മിനുട്ടും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സാനിയ-നാദിയ കൂട്ടുകെട്ടിന്റെ വിജയം.