പുതുമയോടെ ബജാജ് ചേതക് വിപണിയിൽ; വില ഒരു ലക്ഷം രൂപ

Posted on: January 16, 2020 3:32 pm | Last updated: January 16, 2020 at 3:32 pm


ന്യൂഡൽഹി | ഒരുകാലത്ത് റോഡിലെ രാജാവായിരുന്ന ബജാജിന്റെ ചേതക് സ്‌കൂട്ടർ പ്രൗഢിയോടെ മടങ്ങിയെത്തി. പഴയ രൂപത്തിൽ പുതുമകളോടെയാണ് ചേതക് വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. ഇന്ധന സ്‌കൂട്ടറുകളെ വെല്ലുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് ബജാജ് അവതരിപ്പിച്ചത്. ഒരുലക്ഷമാണ് വില. രണ്ടായിരം രൂപയുടെ ടോക്കണെടുത്ത് സ്‌കൂട്ടർ ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്.

താത്പര്യമുള്ളവർക്ക് www.chetak.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. രണ്ട് മോഡലുകളിലായാണ് ചേതക് പുറത്തിറങ്ങുന്നത്. മൂന്ന് വർഷത്തെ വാറണ്ടിയുള്ള ബാറ്ററിയിൽ ഒറ്റത്തവണ 85 മുതൽ 95 കിലോമീറ്റർ വരെ ഓടിക്കാം. അഞ്ച് മണിക്കൂർ കൊണ്ട് ബാറ്ററി ഫുൾ ചാർജ് ആക്കാം.