Connect with us

Kerala

കളിയിക്കാവിള കൊലപാതകം: 18 പേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

തിരുവനന്തപുരം | കളിയിക്കാവിളയിലെ പോലീസുദ്യോഗസ്ഥന്‍ വില്‍സണിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ 18 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ നേരത്തെ അറസ്റ്റിലായ മുഖ്യ പ്രതികളായ തൗഫീക്ക്, അബ്ദുല്‍ ഷമീം എന്നിവരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന. ഇതില്‍ രണ്ടുപേര്‍ തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികളാണ്.

തൗഫീക്കിനെയും ഷമീമിനെയും ഉഡുപ്പിയിലെ രഹസ്യകേന്ദ്രത്തില്‍ വച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. കളിയിക്കാവിള മാര്‍ക്കറ്റ് ചെക്ക്പോസ്റ്റില്‍ വച്ചാണ് എ എസ് ഐ വില്‍സനെ കഴിഞ്ഞ തിങ്കളാഴ്ച കൊലപ്പെടുത്തിയത്. ആദ്യം വെട്ടി പരുക്കേല്‍പ്പിച്ച ശേഷം വെടിവെക്കുകയായിരുന്നു.