Connect with us

Kerala

കളിയിക്കാവിള കൊലപാതകം: പ്രതികള്‍ക്ക് തോക്ക് എത്തിച്ച് നല്‍കിയത് പിടിയിലായ ഇജാസ് പാഷ

Published

|

Last Updated

തിരുവനന്തപുരം | കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ എഎസ്‌ഐയെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഇജാസ് പാഷക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പോലീസ്. പ്രതികള്‍ക്ക് തോക്ക് എത്തിച്ചുനല്‍കിയത് ഇയാളാണെന്ന് തമിഴ്‌നാട് പോലീസ് വ്യക്തമാക്കി. ഇയാളെ തമിഴ്‌നാട് പോലീസിന്റെ ക്യൂ ബ്രാഞ്ച് കൂടുതല്‍ ചോദ്യചെയ്തുവരികയാണ്. ബെംഗലൂരുവില്‍ തിങ്കളാഴ്ച രാവിലെയാണ് ഇജാസ് പാഷ പടിയിലായത്. മുംബൈയില്‍നിന്നെത്തിച്ച തോക്ക് ബെംഗളുരുവില്‍ വെച്ച് പ്രതികളില്‍ ഒരാളായ തൗഫീഖിന് കൈമാറുകയായിരുന്നു എന്നാണ് ഇജാസ് പാഷ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അല്‍ ഉലമ സംഘടനയുടെ പുതിയ രൂപമായ തമിഴ്‌നാട് നാഷണല്‍ ലീഗിലെ പ്രവര്‍ത്തകനാണ് ഇജാസ്.
ഈ സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നത്. ഇവരില്‍ ഒരാളാണ് ബെംഗളുരുവിലെ കലാശപാളയത്ത് ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇജാസ് പാഷ.

ആസൂത്രിതമായാണ് കൊലപാതകം നടന്നതെന്ന് തെളിയിക്കുന്ന കൂടുതല്‍ സിസി ടിവി ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കളിയിക്കാവിള മാര്‍ക്കറ്റിനു സമീപം വെടിവെക്കുന്നതിന് തൊട്ടുമുന്‍പ് പരിസരത്ത് വന്നു നോക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.കേരള പോലീസും തമിഴ്‌നാട് പോലീസും സംയുക്തമായിട്ടാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

Latest