Connect with us

Gulf

എ ടി എം തകര്‍ത്ത മോഷ്ടാക്കളെ അബൂദബി പോലീസ് അറസ്റ്റു ചെയ്തു

Published

|

Last Updated

അബൂദബി | പണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടയില്‍ എ ടി എം തകര്‍ത്ത രണ്ട് ഏഷ്യന്‍ വംശജരെ അബൂദബി പോലീസ് അറസ്റ്റു ചെയ്തു. ബേങ്ക് എ ടി എം തകര്‍ത്തതായുള്ള വിവരം ലഭിച്ച ഗയാത്തി പോലീസ് ഉടന്‍ അന്വേഷണ സംഘത്തെ സംഭവ സ്ഥലത്തേക്ക് അയച്ചു. സംഭവ സ്ഥലത്ത് നിന്നും മോഷ്ടാക്കള്‍ ഉപയോഗിച്ച മുഖംമൂടികളും കൈയുറകളും കണ്ടെത്തിയ പോലീസ് സമീപ പ്രദേശങ്ങളിലെ സി സി ടി വി കാമറകള്‍ പരിശോധിച്ച് പിന്തുടര്‍ന്ന് മുസഫ്ഫയിലെ താമസ സ്ഥലത്തിനടുത്ത് നിന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായും കുറ്റകൃത്യം നടന്ന സ്ഥലത്ത് നടത്തിയ തിരച്ചിലില്‍ ഒരു ചുറ്റികയും പിക്കാക്‌സും കണ്ടെത്തിയതായും പോലീസ് അറിയിച്ചു.