Connect with us

National

വിജ്ഞാപനമായി; പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതി (സി എ എ) ഇന്നു മുതല്‍ പ്രാബല്യത്തില്‍. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെയാണ് ചട്ടം നിലവില്‍ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയത്.

സി എ എക്കെതിരായ സുപ്രീം കോടതിയിലെ ഹര്‍ജികള്‍ തീര്‍പ്പാകുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിയമോപദേശം ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജ്ഞാപനം പുറത്തിറക്കിയത്. ചട്ടം രൂപവത്കരിക്കുന്നതിന് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തേണ്ട കാര്യമില്ലെന്നും നിയമം പാസാക്കുന്നതിന് മുമ്പു തന്നെ ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നുമാണ് കേന്ദ്രത്തിന്റെ അവകാശവാദം.

Latest