Connect with us

International

ആണവായുധം നിര്‍മിക്കാന്‍ ഇറാനെ അനുവദിക്കില്ല: ഡൊണാള്‍ഡ് ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍ | ആണവായുധം നിര്‍മിക്കാന്‍ ഇറാനെ അനുവദിക്കില്ലെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആ ആഗ്രഹം ഇറാന്‍ ഉപേക്ഷിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാന്റെ മിസൈലാക്രമണത്തിനു ശേഷം വൈറ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയത് ഭീകര പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശമാണ്. ലോകത്തെ ഏറ്റവും വലിയ ഭീകരനെയാണ് അമേരിക്കന്‍ സൈന്യം ഇല്ലാതാക്കിയത്. ഖാസിം സുലൈമാനിയെ മുമ്പേ വകവരുത്തണമായിരുന്നു.

ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍
അമേരിക്കക്കാരനോ ഇറാഖിയോ കൊല്ലപ്പെട്ടിട്ടില്ലെന്നും വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നുവെന്നും യു എസ് പ്രസിഡന്റ് പറഞ്ഞു. സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമായിരുന്നു. തീവ്രവാദത്തിന്റെ സ്‌പോണ്‍സര്‍ ആയ ഇറാനു മേലുള്ള ഉപരോധം തുടരും. അതേസമയം, സമാധാനം നിലനിര്‍ത്താന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Latest