Connect with us

Gulf

മദീനയില്‍ വാഹനാപകടം: മലപ്പുറം വണ്ടൂര്‍ സ്വദേശി മരിച്ചു

Published

|

Last Updated

ദമാം | ജിദ്ദയില്‍ നിന്നും എഴുപത് കിലോമീറ്റര്‍ അകലെയുളള ഖുലൈസിന് സമീപത്തുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി മരിച്ചു. ജിദ്ദയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ കബീര്‍ (47) ആണ് മരിച്ചത്. രണ്ടുപേര്‍ക്കു പരുക്കേറ്റു.

മദീനയിലേക്കുള്ള യാത്രക്കിടെ കബീര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പിറകില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം മറിയുകയും കബീര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയും ചെയ്തു. രണ്ടുപേര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ഖുആലിസ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.