Connect with us

Gulf

സഊദിയില്‍ സുരക്ഷാ സേന തീവ്രവാദിയെ അറസ്റ്റ് ചെയ്തു

Published

|

Last Updated

റിയാദ് | സഊദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ സുരക്ഷാ ഭടനെ കൊലപ്പെടുത്തിയ കേസില്‍ പിടികിട്ടാപുള്ളിയെ സഊദി സുരക്ഷാസേന അറസ്റ്റ് ചെയ്തു. സുരക്ഷാ പട്രോളിന് നേരെ വെടിയുതിര്‍ക്കുകയും പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയായ ഹുസൈന്‍ അലി അല്‍ അമ്മാറാണ് പിടിയിലായത്. നിരവധി ആക്രമണ സംഭവങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

2019 ഡിസംബറില്‍ ദമാം നഗരത്തിലെ അല്‍ അനൂദില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ വന്‍ സ്ഫോടക ശേഖരം കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ തൊട്ടടുത്ത കെട്ടിടത്തില്‍ തീവ്രവാദികളെ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ സൈനിക നീക്കത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരുടെ കാറില്‍ നിന്നും ആര്‍ ഡി എക്സ് അടക്കമുള്ള സ്ഫോടക വസ്തുക്കളും പിടികൂടിയിരുന്നു. സഊദിയില്‍ സമാധാന നീക്കങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെയും ശക്തമായി നിരീക്ഷിച്ചു വരികയാണെന്ന് സഊദി സുരക്ഷാ സേന അറിയിച്ചു.

---- facebook comment plugin here -----

Latest