Connect with us

Kerala

ശബരിമല കേസ്: ഒമ്പതംഗ ഭരണഘടനാ ബഞ്ച് രൂപവത്കരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരായ പുനപ്പരിശോധനാ ഹരജികളിലെ നിയമപ്രശ്നങ്ങളില്‍ വാദം കേള്‍ക്കാന്‍ ഭരണഘടനാ ബഞ്ച് രൂപവത്കരിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനായ ഒമ്പതംഗ വിശാല ബഞ്ചാണ് രൂപവത്കരിച്ചത്.ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, നാഗേശ്വര്‍ റാവു, എം ശാന്തനഗൗഡര്‍, ബി ആര്‍ ഗവായ്,എസ് അബ്ദുല്‍ നസീര്‍, ആര്‍ സുഭാഷ് റെഡ്ഡി, സൂര്യകാന്ത് എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങള്‍. ബഞ്ച് ഈമാസം 13 മുതല്‍ വാദം കേള്‍ക്കും.

നേരത്തെ യുവതീ പ്രവേശം ഹരജികള്‍ പരിഗണിച്ച അഞ്ചംഗ ബഞ്ചിലെ അംഗങ്ങളായ ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, ആര്‍ എഫ് നരിമാന്‍, ഖാന്‍ വില്‍ക്കര്‍എന്നിവര്‍ ഭരണഘടനാ ബഞ്ചിലില്ല.

---- facebook comment plugin here -----

Latest