Connect with us

Kerala

ദേശീയ പണിമുടക്കുമായി വ്യാപാരി വ്യവസായി ഏകോപന സമതി സഹകരിക്കില്ല

Published

|

Last Updated

കോഴിക്കോട് | ജനുവരി എട്ട് ബുധനാഴ്ചനടക്കുന്ന ദേശീയ പണിമുടക്കില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറൂദീന്‍. പണിമുടക്കുമായും വ്യാപാരികള്‍ സഹകരിക്കില്ലെന്നും കടകളെല്ലാം തുറന്നു പ്രവര്‍ത്തിക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ നസറൂദ്ദീന്‍ പറഞ്ഞു.

കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും മുഖ്യമന്ത്രിയോട് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാരികളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയല്ല പണിമുടക്കെന്നും അതുകൊണ്ടാണ് സഹകരിക്കാത്തതെന്നും നസറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ഇരുപത്തിനാല് മണിക്കൂര്‍ ദേശീയ പണിമുടക്ക് നടക്കുന്നത്. ബിഎംഎസ് പണിമുടക്കുമായി സഹകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21000 രൂപയാക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.