Connect with us

National

കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കതിരെ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക്

Published

|

Last Updated

തിരുവനന്തപുരം |  കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. രാജ്യത്തെ 25 കോടിജനങ്ങള്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് തൊഴിലാളി നേതാക്കളുടെ അവകാശവാദം. രാജ്യത്തെ എല്ലാ തൊഴില്‍, സേവന മേഖലകളിലും പണിമുടക്കുണ്ടാകും. ചെറു ടൗണുകള്‍ മുതല്‍ മെട്രോ നഗരങ്ങള്‍വരെ നിശ്ചലമാകുന്ന സമരം കേന്ദ്രത്തിന്റെ കോര്‍പറേറ്റ് നയങ്ങള്‍ക്കെതിരായ താക്കീതമായി മാറുമെന്ന്ും നേതാക്കള്‍ പറഞ്ഞു.
കേരളത്തില്‍ കടകളെല്ലാം അടച്ചിടുമെന്ന് സമിതിക്ക് നേതൃത്വം നല്‍കുന്ന സി ഐ ടി യു ജനറല്‍ സെക്രട്ടറി എളമരം കരീം എം പിയും ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും പറഞ്ഞു.

പണിമുടക്കിനെത്തുടര്‍ന്ന് കേരള, എം ജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. സി ഐ ടി യു, ഐ എന്‍ ടി യു സി, എ ഐ ടി യു സി, എസ് ടിയു, എച്ച് എം എസ്, എ ഐ സി ടി യു, യു ടി യു സി തുടങ്ങി ബി എം എസ് ഒഴികെയുള്ള എല്ലാ സംഘടനകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.