Connect with us

National

ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹി ജുമഅ മസ്ജിദിന് സമീപം നടന്ന പൗരത്വ പ്രതിഷേധത്തിനിടെ അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖരന്‍ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് വിദഗ്ദ പരിശോധനക്കായി ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റിയത്. ആസാദിന്റെ ആരോഗ്യനില സംബന്ധിച്ച് നേരത്തെ ഡോക്ടര്‍മാര്‍ ആശങ്ക പങ്കുവെച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് വിദഗ്ദ ചികിത്സ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ക്യാമ്പയിനും നടന്നിരുന്നു. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

 

Latest