Connect with us

Gulf

തബൂക്കില്‍ ജോലിക്കിടെ കോണ്‍ക്രീറ്റ് തകര്‍ന്ന് ഒരാള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

Published

|

Last Updated

ദമാം | തബൂക്കില്‍ ജോലിക്കിടെ കോണ്‍ക്രീറ്റ് തകര്‍ന്ന് ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മലിനജല ചാനലിനായി ജോലി ചെയ്യുന്നതിനിടെ കോണ്‍ക്രീറ്റ് ബ്ലോക്ക് തകരുകയായിരുന്നു. അറബ് വംശജനാണ് മരണപ്പെട്ടത്.

രണ്ട് ഏഷ്യന്‍ തൊഴിലാളികളെ പരിക്കുകളോടെ സഊദി റെഡ് ക്രസന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും തബൂക് സിവില്‍ ഡിഫന്‍സ് മാധ്യമ വക്താവ് മേജര്‍ അബ്ദുല്‍ അസീസ് ബിന്‍ ഫര്‍ഹാന്‍ അല്‍ ഷമ്മരി പറഞ്ഞു.