Malappuram
'പൗരത്വം ഔദാര്യമല്ല': എസ് വൈ എസ് സമര സദസ്സ് സംഘടിപ്പിച്ചു

മലപ്പുറം | പൗരത്വം ഔദാര്യമല്ല; യുവത്വം നിലപാട് പറയുന്നു എന്ന ശീർഷകത്തിൽ എസ് വൈ എസ് മലപ്പുറത്ത് സമര സദസ്സ് സംഘടിപ്പിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം. മുഹമ്മദ് സ്വാദിഖ് വെളിമുക്ക് ഉദ്ഘാടനം നിർവ്വഹിച്ചു. രാജ്യത്തെ മതത്തിന്റെ പേരിൽ കീറി മുറിക്കുന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും രാജ്യത്തെ ഭീതിയിലാഴ്ത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന വിട്ട് നിന്ന് വികസനോന്മുഖ പ്രവർത്തനങ്ങളിൽ വ്യാപൃതരാവണമെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വം ആഗോള തലത്തിൽ രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്നതാണെന്നും അതിന് കളങ്കം വരുത്തുന്ന നിയമങ്ങൾ അനുവദിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി മേൽമുറി പ്രാർഥന നടത്തി. നജ്മുദ്ധീൻ സഖാഫി പൂക്കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എൻ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പി എം മുസ്തഫ കോഡൂർ, വി.പി അനിൽ (സി പി എം), മുജീബ് കാടേരി (മുസ്‌ലിം ലീഗ്), വി. സുധാകരൻ (കോൺഗ്രസ്), ഹസൈനാർ സഖാഫി കുട്ടശ്ശേരി, ബഷീർ ചെല്ലക്കൊടി, കരുവള്ളി അബ്ദുറഹീം, ശമീൽ സഖാഫി അരീക്കോട് (എസ് എസ് എഫ്) എന്നിവർ പ്രസംഗിച്ചു.

പൗരത്വം ഔദാര്യമല്ല എന്ന ശീർഷകത്തിൽ എസ്.വൈ.എസ് മലപ്പുറത്ത് സംഘടിപ്പിച്ച സമര സദസ്സ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം. മുഹമ്മദ് സ്വാദിഖ് വെളിമുക്ക് ഉദ്ഘാടനം ചെയ്യുന്നു.
എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി കെ.പി ജമാൽ കരുളായി ഭരണഘടനാ വായനക്കും എം.ദുൽഫുഖാർ അലി സഖാഫി പ്രതിജ്ഞക്കും നേതൃത്വം നൽകി. അസ്അദ് പൂക്കോട്ടൂർ, ജുനൈദ് അദനി, അബൂത്വാഹിർ അദനി, സിനാൻ മഞ്ചേരി, സയ്യിദ് ആശിഖ് ബുഖാരി, ഹാഫിള് നഈം വി.ടി, മുബശിർ പെരിന്താറ്റിരി, മുഹ്‌സിൻ തൂത എന്നിവരുടെ നേതൃത്വത്തിൽ സമരപ്പാട്ട്, വിപ്ലവ ഗീതം, കവിതാപാരായണം, മുദ്രാവാക്യം എന്നിവ നടന്നു.