Connect with us

International

കൈ പിടിച്ചു വലിച്ച സ്ത്രീയുടെ കൈയില്‍ അടിക്കാനിടയായതില്‍ ഖേദപ്രകടനവുമായി മാര്‍പ്പാപ്പ

Published

|

Last Updated

വത്തിക്കാന്‍ സിറ്റി | തന്റെ കൈ പിടിച്ചു വലിച്ച സ്ത്രീയുടെ കൈയില്‍ അടിച്ച സംഭവത്തില്‍ ഖേദ പ്രകടനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇന്നലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വര്‍ഷാവസാന പ്രാര്‍ഥനക്കെത്തിയവരെ അഭിവാദ്യം ചെയ്ത് മടങ്ങാനൊരുങ്ങുന്നതിനിടെയാണ് ഒരു സ്ത്രീ മാര്‍പ്പാപ്പയുടെ കൈ വലിച്ച് ബാരിക്കേഡിന് അടുത്തേക്ക് അടുപ്പിക്കാന്‍ ശ്രമിച്ചത്. ഇതില്‍ അസ്വസ്ഥനും പ്രകോപിതനുമായ മാര്‍പ്പാപ്പ യുവതിയുടെ കൈയില്‍ അടിക്കുകയായിരുന്നു.

ചില അവസരങ്ങളില്‍ നമുക്ക് ക്ഷമ നശിച്ചുപോകുമെന്നും ഇവിടെയും അതാണുണ്ടായതെന്നും മാര്‍പ്പാപ്പ പറഞ്ഞു. എന്നാല്‍, ഇത്തരമൊരു മോശം കാര്യം ചെയ്തു പോയതില്‍ പശ്ചാത്തപിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest