Connect with us

National

രാഷ്ട്രപതി ശബരിമലയിലേക്കില്ല; സന്ദര്‍ശനം ഒഴിവാക്കിയത് സുരക്ഷ, സാങ്കേതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്

Published

|

Last Updated


തിരുവനന്തപുരം | രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദര്‍ശന പരിപാടി റദ്ദാക്കി. രാഷ്ട്രപതിയുടെ ഓഫീസ് സംസ്ഥാന പൊതു ഭരണ വകുപ്പിന് കൈമാറിയ യാത്രാ പരിപാടിയില്‍ ശബരിമല സന്ദര്‍ശനമില്ല. ആറിന് കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ഏഴിന് ലക്ഷദ്വീപിലേക്കു പോകും. അവിടുത്തെ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം ഒമ്പതിന് ഡല്‍ഹിയിലേക്കു മടങ്ങും.

സുരക്ഷ, സാങ്കേതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ശബരിമല സന്ദര്‍ശനം ഒഴിവാക്കിയതെന്നാണ് വിവരം. ശബരിമല സന്ദര്‍ശിക്കുകയാണെങ്കില്‍ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ എവിടെ ഇറക്കും എന്നതു സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു.

Latest