Connect with us

National

പൗരത്വ ഭേദഗതി നിയമം: ശ്രീലങ്കന്‍ ക്യാമ്പില്‍ വാര്‍ത്ത ശേഖരിച്ച തമിഴ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

Published

|

Last Updated

ചെന്നൈ | പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പില്‍ വാര്‍ത്ത ശേഖരിക്കാന്‍ പോയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. അനുമതിയില്ലാതെ അഭയാര്‍ത്ഥി ക്യാമ്പില്‍ പ്രവേശിച്ചെന്ന ക്യാമ്പ് ഓഫീസറുടെ പരാതിയിലാണ് കന്യാകുമാരി പോലീസ് കേസ് എടുത്തത്. ജൂനിയര്‍ വികടന്‍ മാസികയിലെ റിപ്പോര്‍ട്ടര്‍ സിന്ധു , ഫോട്ടോഗ്രാഫര്‍ രാംകുമാര്‍ എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

സത്യം പുറത്ത് കൊണ്ടുവരുന്നവരെ ജയിലിലടക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് അയക്കുമെന്നും ഡി എം കെ നേതാവ് കനിമൊഴി പറഞ്ഞു.മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ ചുമത്തിയ കേസ് ഉടന്‍ പിന്‍വലിക്കണമെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ പ്രതികരിച്ചു.

Latest