Connect with us

Kerala

പാര്‍ലിമെന്റ് പാസ്സാക്കിയ നിയമം സംരക്ഷിക്കും: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Published

|

Last Updated

തിരുവനന്തപുരം | പൗരത്വ നിയമം സംരക്ഷിക്കുമെന്ന നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയെ സംരക്ഷിക്കേണ്ടത് തന്റെ ബാധ്യതായാണെന്നും പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തെ സംരക്ഷിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പാര്‍ട്ടികളുടെ അജണ്ടയുമായി തനിക്ക് ബന്ധമില്ല. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ വെച്ച് ഇര്‍ഫാന്‍ ഹബീബ് തന്റെ എഡിസിയെ കൈയേറ്റം ചെയ്തു. ഇതിലും മോശമായ സാഹചര്യങ്ങള്‍ തനിക്ക് നേരിടണ്ടി വന്നിട്ടുണ്ട്. മൂന്നുതവണ ആക്രമിക്കപ്പെട്ടിട്ടുള്ളയാളാണ് താനെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശനിയാഴ്ച ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന വേദിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ചടങ്ങില്‍ ഗവര്‍ണര്‍ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഗവര്‍ണര്‍ സംസാരിച്ചതോടെയാണ് പ്രതിഷേധമുയര്‍ന്നത്. വേദിയിലുണ്ടായിരുന്ന പ്രമുഖ ചരിത്രകാരനും ചരിത്ര കോണ്‍ഗ്രസിന്റെ സ്?ഥാനമൊഴിയുന്ന അധ്യക്ഷനുമായ പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് ഗവര്‍ണര്‍ പ്രസംഗിക്കുന്നതിനിടെ ഇടപെട്ട് പ്രതിഷേധമറിയിക്കുകയായിരുന്നു. സദസ്സില്‍ നിന്നും പ്രതിഷേധമുയര്‍ന്നു. ഇതേത്തുടര്‍ന്ന് ഗവര്‍ണര്‍ക്ക് ഉദ്ഘാടന പ്രസംഗം പാതിയില്‍ നിര്‍ത്തേണ്ടിവന്നിരുന്നു.