National
പൗരത്വ നിയമത്തിനെതിരെ കവിതയുമായി മമത ബാനര്‍ജി
 
		
      																					
              
              
            കൊല്‍ക്കത്ത | പൗരത്വ നിയമത്തിനും എന്‍ ആര്‍ സിക്കുമെതിരെ ബംഗാളില്‍ പ്രതിഷേധ പരമ്പര തീര്‍ത്ത് മുഖ്യമന്ത്രി മമത ബാനര്‍ജി കേന്ദ്ര സര്‍ക്കാറിനെതിരെ കവിതയുമായി രംഗത്തെത്തി. ഞങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അവകാശം തന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദിക്കുന്ന രൂപത്തിലാണ് കവിത. ബംഗാളി ഭാഷയിലും ഇംഗ്ലീഷിലുമള്ള കവിത ഫേസ്ബുക്കില്‍ പോ്‌സ്റ്റ് ചെയ്തിട്ടുണ്ട്. ബംഗാളി കവിതക്ക് അധികാര്‍ എന്നും ഇംഗ്ലീഷില്‍ കവതിക്ക് റൈറ്റ് എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്.
എന്റെ രാജ്യം വിചിത്രമായ ഒന്നായിരിക്കുന്നു, ഇതെന്റെ മാതൃരാജ്യമല്ല എന്നും കവിതയില്‍ പറയുന്നു. ഞങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അവകാശം തന്നത്. നിങ്ങളെ ഓര്‍ത്ത് അപമാനിക്കുന്നു, നിങ്ങളുടെ ബോധ്യങ്ങളെയും എന്നും കവിതയില്‍ പറയുന്നു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

