Connect with us

National

മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മമത ബാനര്‍ജി അഞ്ച് ലക്ഷം നല്‍കും

Published

|

Last Updated

കൊല്‍ക്കത്ത |  പൗരത്വ നിയമത്തിനെതിരായ പ്രതിഷേധിച്ചതിന് കര്‍ണാടകയിലെ മംഗളൂരുവില്‍ പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്ലപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന മുന്‍ പ്രഖ്യാപനത്തില്‍ നിന്ന് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ പിന്നോക്കം പോയ സാഹചര്യത്തിലാണ് മമത ബാനര്‍ജിയുടെ സഹായ വാഗ്ദാനം. സി എ എക്കും എന്‍ ആര്‍ സിക്കുമെതിരെ കൊല്‍ക്കത്തയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്ന പ്രതിഷേധ പരിപാടിയിലാണ് മമത സഹായ വാഗ്ദനം ചെയ്തതെന്നതും ശ്രദ്ധേയമാണ്.

പ്രതിഷേധത്തില്‍ ബി ജെ പിക്കെതിരെ കടന്നാക്രമണമാണ് മമത നടത്തിയത്. പൗരത്വ നിയമം പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം തുടരാന്‍ വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു. കര്‍ണാടകയില്‍ പ്രതിഷേധിക്കുന്നവരെ ബി ജെ പി സര്‍ക്കാര്‍ വെടിവെച്ചുകൊല്ലുകയാണ്. എന്നിട്ടും പ്രതിഷേധക്കാരെ നാണമില്ലാതെ കലാപകാരികളെന്നാണ് ബി ജെ പിക്കാര്‍ വിളിക്കുന്നത്. ബി ജെ പി തീകൊണ്ട് കളിക്കുകയാണ്. തനിക്കുപോലും തന്റെ അമ്മയുടെ ജനനത്തിയതിയോ, ജനന സ്ഥലമോ അറിയില്ലെന്നും ജനങ്ങള്‍ക്ക് അതെങ്ങനെയാണ് തെളിയിക്കാനാവുകയെന്നും അവര്‍ ചോദിച്ചു.

ഈ റാലി ജനങ്ങളെ പിന്തുണക്കുന്നതിന് വേണ്ടിയാണ്‌.  ദിവസങ്ങള്‍ കഴിയുന്തോറും പ്രതിഷേധത്തിന് ജനപങ്കാളിത്തം കൂടിക്കൂടി വരുന്നത് നോക്കൂ. ജീവിതകാലം മുഴുവന്‍ കോളജ് ഗേറ്റിലും റോഡിലും പ്രതിഷേധിച്ച എനിക്ക് ഈ പ്രതിഷേധങ്ങളുടെയൊക്കെ ഭാഷ മനസിലാവുമെന്നും മമത കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest