Connect with us

National

ഇത്ര ശക്തമായ പ്രക്ഷോഭം പ്രതീക്ഷിച്ചില്ല; മുസ്‌ലിംകള്‍ മാത്രം പ്രതിഷേധിക്കുമന്ന് കരുതി: കേന്ദ്ര മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്ക് എതിരായ രാജ്യവ്യാപക പ്രക്ഷോഭത്തില്‍ കണ്ണുതള്ളി ബിജെപി. ഇത്ര ശക്തമായ ശക്തമായ പ്രതിഷേധം ഉയരുമെന്നു പാര്‍ട്ടിയും സര്‍ക്കാറും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യാന്‍ പറഞ്ഞു. പ്രതിഷേധം മൂലമുണ്ടായ നഷ്ടം പരിഹരിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടിയെന്നും അദ്ദേഹം വെളിപ്പെടുത്തിയായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുസ്‌ലിംകളില്‍ നിന്നു മാത്രമേ പ്രതിഷേധം ഉണ്ടാകുകയുള്ളൂവെന്നാണ് കരുതിയതത്. പ്രധാനനഗരങ്ങളില്‍ ഇത്ര ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. താന്‍ മാത്രമല്ല മറ്റു ബിജെപി നേതാക്കളും വിഷയം ഇത്രത്തോളം വഷളാകുമെന്നു കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബില്‍ പാസാക്കുന്ന വേളയില്‍ കൃത്യമായ രാഷ്ട്രീയ സമവാക്യം പാര്‍ട്ടി കണക്കിലെടുത്തിരുന്നില്ലെന്നും കേന്ദ്രമന്ത്രി പറയുന്നു.

സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ളവരുടെ പിന്തുണ ആര്‍ജിക്കാനുള്ള ശ്രമത്തിലാണു ബിജെപിയെന്ന് പാര്‍ട്ടിയുടെ മൂന്നു എംപിമാരും രണ്ടു കേന്ദ്രമന്ത്രിമാരും വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest