Connect with us

Gulf

പയ്യന്നൂര്‍ കെയര്‍ യു എ ഇ കമ്മിറ്റി രൂപീകരിച്ചു

Published

|

Last Updated

അബുദാബി  | അടിയന്തിര സാഹചര്യങ്ങള്‍ നേരിടേണ്ടി വരുന്ന പയ്യന്നൂരിലും പരിസരങ്ങളിലുമുള്ളവരെ സഹായിക്കാനായി യു എ ഇയിലെ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപീകരിച്ചു. പയ്യന്നൂര്‍ കെയര്‍ യുഎഇ ഗ്രൂപ്പ് ചീഫ് കോര്‍ഡിനേറ്ററായി ഹസ്സന്‍ രാമന്തളിയേയും,വി പി ശശികുമാര്‍, എം അബ്ദുള്‍ നസീര്‍ എന്നിവരെ കോര്‍ഡിനേറ്റര്‍മാരായും തിരഞ്ഞെടുത്തു.

ദുബൈയില്‍ ചേര്‍ന്ന യോഗത്തില്‍ നസീര്‍ വാടാനപ്പള്ളി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. രമേഷ് പയ്യന്നൂര്‍, വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രാദേശിക കൂട്ടായ്മകളുടെ പ്രതിനിധികളായ ഹാരിസ് മുസ, ഷെറീഫ്, ജലീല്‍, ഹാരിസ്, പ്രകാശന്‍ പി യു, നികേഷ്, രവീന്ദ്രന്‍ കെ വി,
അബ്ദുള്‍ നാസര്‍, ലക്ഷ്മണന്‍, ഗിരീഷ്.ടി.കെ, മൊയിനുദ്ദീന്‍ സംബന്ധിച്ചു. അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളിലുള്ള പയ്യന്നൂര്‍ നിവാസികളായ സന്നദ്ധപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം വിപുലമാക്കുമെന്ന് വി പി ശശികുമാര്‍ അറിയിച്ചു.

പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വലുമായി സഹകരിച്ചാണ് നാട്ടിലെ കാര്യങ്ങള്‍ ഏകോപിപ്പിക്കുക. അടിയന്തിരസാഹചര്യങ്ങള്‍ നേരിടേണ്ടി വരുന്നവര്‍ ഹസ്സന്‍ രാമന്തളി +971504169610, വി പി ശശികുമാര്‍ +971505484510 അബ്ദുള്‍ നസീര്‍ +971506355487 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest