Connect with us

National

പൗരത്വ നിയമത്തില്‍ പരസ്യ പ്രതിഷേധവുമായി ബംഗാള്‍ ബി ജെ പി ഉപാധ്യക്ഷന്‍

Published

|

Last Updated

കൊല്‍ക്കത്ത |  പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുന്നതിനിടെ വിഷയത്തില്‍ ബി ജെ പി നേതാക്കളില്‍ ചിലര്‍ക്കുള്ള വിയോജിപ്പും മറനീക്കി പുറത്തേക്ക്. ബംഗാള്‍ ബി ജെ പി ഉപാധ്യക്ഷനായ ചന്ദ്രകുമാര്‍ ബോസാണ് ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമം ഒരു മതവിഭാഗത്തിനും എതിരല്ലെങ്കില്‍ എന്തു കൊണ്ടാണ് മുസലീങ്ങളെ മാത്രം ഒഴിവാക്കുന്നതെന്ന് ചന്ദ്രകുമാര്‍ ബോസ് ട്വിറ്ററില്‍ ചോദിച്ചു. നിയമത്തില്‍ സുതാര്യത വേണമെന്നും നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ബന്ധുകൂടിയായ ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.
എന്‍ ആര്‍ സി, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗാളില്‍ കനത്ത പ്രക്ഷോഭം നടന്ന സാഹചര്യത്തിലാണ് ബി ജെ പി ബംഗാള്‍ ഉപാധ്യക്ഷന്റെ മനം മാറ്റമെന്നതും ശ്രദ്ധേയമാണ്.