Connect with us

National

ഝാര്‍ഖണ്ഡ്: ജനവിധി മാനിക്കുന്നുവെന്ന് അമിത് ഷാ; സി എ എക്കെതിരായ വിധിയെന്ന് കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി മാനിക്കുന്നുവെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിക്കാന്‍ അവസരം നല്‍കിയതിന് ഝാര്‍ഖണ്ഡ് ജനതക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജനവിധി അംഗീകരിക്കുന്നതായി മുഖ്യമന്ത്രി രഘുബര്‍ ദാസും നേരത്തെ വ്യക്തമാക്കിയിരുന്നു. ജംഷഡ്പൂര്‍ ഈസ്റ്റ് മണ്ഡലത്തില്‍ മത്സരിച്ച രഘുബര്‍ദാസിനെ ബി ജെ പി വിമത സ്ഥാനാര്‍ഥി സരയു റായ് തറപറ്റിച്ചിരുന്നു. ഇത് പാര്‍ട്ടിയുടെയല്ല തന്റെ പരാജയമാണെന്ന് രഘുബര്‍ദാസ് പ്രതികരിച്ചു.

അതിനിടെ, പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രതിഷേധമാണ് ഝാര്‍ഖണ്ഡ് തിരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിച്ചതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഇവ രണ്ടും തങ്ങള്‍ നിരാകരിക്കുകയാണെന്ന് ഝാര്‍ഖണ്ഡ് ജനത പ്രഖ്യാപിച്ചിരിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.