Connect with us

National

പൗരത്വ നിയമഭേദഗതി: പ്രതിപക്ഷ റാലിക്ക് ഉപാധികളോടെ മദ്രാസ് ഹൈക്കോടതിയുടെ അനുമതി

Published

|

Last Updated

ചെന്നൈ  |പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നാളെ ചെന്നൈയില്‍ നടത്താനിരുന്ന പ്രതിഷേധ റാലിക്ക് മദ്രാസ് ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കി. ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധം നടത്താന്‍ അവകാശമുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി റാലിക്കെതിരെ ഇന്ത്യന്‍ മക്കള്‍ കക്ഷി സമര്‍പ്പിച്ച ഹര്‍ജി തള്ളുകയായിരുന്നു.അക്രമങ്ങളുണ്ടാകരുത്, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുത്, റാലി മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി റാലിക്ക് അനുമതി നല്‍കിയിരിക്കുന്നത്.

പോലീസ് അനുമതി ലഭിക്കാത്ത ഒരു റാലിക്കാണ് പ്രതിപക്ഷം ഒരുങ്ങന്നതെന്നും ഇത്തരമൊരു റാലി സംഘര്‍ഷത്തിലേക്ക് വഴിവെക്കുമെന്നുമായിരുന്നു ഇന്ത്യന്‍ മക്കള്‍ കക്ഷി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. പ്രതിപക്ഷ പ്രതിഷേധത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല, ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി അനുമതിയില്ലെന്ന് ഡിഎംകെയ്ക്ക് നോട്ടീസ് നല്‍കിയിരുന്നെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജയപ്രകാശ് നാരായണന്‍ കോടതിയില്‍ വാദിച്ചു.എന്നാല്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് അനുമതി നല്‍കാതിരിക്കാന്‍ കഴിയില്ലെന്ന് ഹര്‍ജി പരിഗണിച്ച പ്രത്യേക ബെഞ്ച് ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest