Connect with us

National

പൗരത്വ ഭേദഗതി നിയമം: 27ന് പോണ്ടിച്ചേരിയില്‍ ബന്ദ്

Published

|

Last Updated

ചെന്നൈ | പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിഎംകെയും കോണ്‍ഗ്രസും പോണ്ടിച്ചേരിയില്‍ 27 ന് ബന്ദിന് ആഹ്വാനം ചെയ്തു. ബന്ദിന് മുന്നോടിയായി 26 ന് ഇരുപാര്‍ട്ടികളുടെയും നേതൃത്വത്തില്‍ പോണ്ടിച്ചേരിയില്‍ പ്രതിഷേധ റാലിയും നടക്കും.

അതേസമയം ചെന്നൈയില്‍ നാളെ നടത്താനിരിക്കുന്ന പ്രതിഷേധ റാലിക്ക് എതിരെ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി അടിയന്തരമായി  പരിഗണിക്കുന്നു. ഇന്ത്യന്‍ മക്കള്‍ കക്ഷിയാണ് ഹരജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ഇപ്പോള്‍ പരിഗണിച്ചുവരികയാണ്. ജസ്റ്റിസ് വൈദ്യനാഥന്‍, ജസ്റ്റിസ് ആശ എന്നിവരുടെ പ്രത്യേക ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പോലീസ് അനുമതി നല്‍കാത്ത റാലി സംഘര്‍ഷത്തിന് വഴിവെക്കുമെന്നാണ് ഹരജിയില്‍ പറയുന്നത്.

അതേ സമയം പോണ്ടിച്ചേരി സര്‍വകലാശാഴയില്‍ രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്തു.

---- facebook comment plugin here -----

Latest