Connect with us

National

മംഗളൂരുവില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ പ്രതിയാക്കി പോലീസിന്റെ എഫ് ഐ ആര്‍

Published

|

Last Updated

 മംഗളൂരു | പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് മംഗളൂരുവില്‍ പോലീസ് വെടിവെച്ചുകൊന്നവരെ പ്രതിയാക്കി എഫ് ഐ ആര്‍. കൊല്ലപ്പെട്ട ജലീല്‍ കന്തകിനെ മൂന്നാം പ്രതിയാക്കിയും നൗഷീന്‍ കുദ്രോളിയെ എട്ടാം പ്രതിയാക്കിയുമാണ് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മംഗളൂരു സൗത്ത് പോലീസ് സ്റ്റേഷനിലും നോര്‍ത്ത് പോലീസ് സ്റ്റേഷനിലുമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ നിയമവിരുദ്ധമായി സംഘം ചേരല്‍, ഗൂഢാലോചന, പോലീസുകാരുടെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ 19നായിരുന്നു പൗരത്വ നിയമത്തിനെതിരെ മംഗളൂരുവില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നത്. പ്രതിഷേധധങ്ങള്‍ക്കിടെ കാര്യമായ മുന്നറിയിപ്പൊന്നും നല്‍കാതെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ട നൗഷീന്‍ പ്രതിഷേധങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടെയാണ് മലയാളി മാധ്യമ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയരുകയും ഒടുവില്‍ കടുത്ത സമ്മര്‍ദത്തിനൊടുവില്‍ വിട്ടയക്കുകയുമായിരുന്നു.

 

Latest