Connect with us

National

സി എ എ, എന്‍ ആര്‍ സി; എന്‍ ഡി എയില്‍ കടുത്ത അഭിപ്രായ ഭിന്നത, കേന്ദ്രം പ്രതിസന്ധിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതി (സി എ എ)യും ദേശീയ പൗരത്വ രജിസ്റ്ററും (എന്‍ ആര്‍ സി)യും കേന്ദ്ര സര്‍ക്കാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. ഭരണ സഖ്യമായ എന്‍ ഡി എയില്‍ കടുത്ത അഭിപ്രായ ഭിന്നത ഉയര്‍ന്നതോടെയാണിത്. ഘടക കക്ഷികളായ ശിരോമണി അകാലിദളും ജനതാദള്‍ (യു)വും നിയമത്തിനെതിരെ ശക്തമായി രംഗത്തു വന്നിട്ടുണ്ട്. പൗരത്വ രജിസ്റ്റര്‍ ബീഹാറില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധിക്കുന്നവരുടെ ആശങ്കകള്‍ കൂടി പരിഗണിച്ചാകണം നിയമം നടപ്പിലാക്കേണ്ടതെന്ന് എല്‍ ജെ പി നേതാവ് ചിരാഗ് പാസ്വാനും നിലപാടെടുത്തു.

മുസ്‌ലിങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടാകണം പൗരത്വ നിയമം നടപ്പിലാക്കേണ്ടതെന്ന് ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ അഭയാര്‍ഥികളെ പരിഗണിക്കുമ്പോള്‍ മുസ്ലീങ്ങളെ ഒഴിവാക്കാനാകില്ലെന്ന് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു. എല്ലാവര്‍ക്കും ക്ഷേമം ഉറപ്പുവരുത്തണമെന്ന ഗുരു സാഹിബിന്റെ ദര്‍ശനത്തിന് എതിരാണ് പുതിയ നിയമമെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ ആര്‍ സിക്കെതിരെയാണ് എന്‍ ഡി എയിലെ മറ്റൊരു ഘടക കക്ഷിയായ ജെ ഡി യു പ്രതിഷേധമുയര്‍ത്തിയിരിക്കുന്നത്. വിഷയം എന്‍ ഡി എയുടെ അടിയന്തര യോഗം വിളിച്ചു ചര്‍ച്ച ചെയ്യണമെന്ന് പാര്‍ട്ടി വക്താവ് കെ സി ആവശ്യപ്പെട്ടു.

Latest