Connect with us

National

അസമില്‍ ഇന്റര്‍നെറ്റ് പുന:സ്ഥാപിച്ചു

Published

|

Last Updated

ഗുവാഹത്തി | അസമില്‍ ഇന്റര്‍നെറ്റ് ബന്ധം പുനഃസ്ഥാപിച്ചു. പൗരത്വനിയമ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഡിസംബര്‍ 10നാണ് അസമില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയത്.വെള്ളിയാഴ്ച അഞ്ച് മണിക്കകം ഇന്റര്‍നെറ്റ് പുനസ്ഥാപിക്കണമെന്ന് ഗുവാഹത്തി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രക്ഷോഭത്തിനിടെ അസമില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.

അതേ സമയം രാജ്യത്തെ പല നഗരങ്ങളിലും ഇന്റര്‍നെറ്റ് നിരോധനം തുടരുകയാണ്. ലഖ്‌നോ, ബറേലി, അലിഗഢ്, ഗാസിയാബാദ്, സാംബല്‍, മീററ്റ്, കാണ്‍പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധനം തുടരുകയാണ്.

.

Latest