Connect with us

Kerala

മംഗളുരുവില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പ് വരുത്തും

Published

|

Last Updated

തിരുവനന്തപുരം | മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംഭവത്തില്‍ കര്‍ണാടകയിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു വരികയാണെ്. കര്‍ണാടക ഡിജിപിയോടും സ്ഥിതി ചര്‍ച്ച ചെയ്യുമെന്നും ബെഹ്‌റ പറഞ്ഞു.

സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് മലയാളികളടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണും ക്യാമറയും അടക്കമുള്ള ഉപകരണങ്ങളുംപോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മംഗലാപുരത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപം വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Latest