Connect with us

National

ജയ്പുര്‍ സ്‌ഫോടന പരമ്പര: നാല് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

Published

|

Last Updated

ജയ്പുര്‍ |ജയ്പുര്‍ സ്‌ഫോടന പരമ്പര കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒരാളെ കുറ്റവിമുക്തനാക്കി. സര്‍വാര്‍ ആസ്മി, മുഹമ്മദ് സെയ്ഫ്, സെയ്ഫുര്‍ റഹ്മാന്‍, സല്‍മാന്‍ എന്നിവരാണ് കുറ്റക്കാര്‍. ഷഹബാസ് ഹസന്‍ എന്നയാളെയാണ് വെറുതെ വിട്ടത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് മാനക് ചൗക്ക്, കോട്വാലി പോലീസ് സ്റ്റേഷനുകളില്‍ എട്ട് കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്.

2008ല്‍ രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ജയ്പൂരില്‍ ഒരേ ദിവസം ഒമ്പത് ഇടങ്ങളിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടിരുന്നു. 170ഓളം പേര്‍ക്ക് പരുക്കേറ്റു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവായ യാസിന്‍ ഭട്കല്‍ ആണ് സ്‌ഫോടന പരമ്പരക്ക് പിന്നിലെ പ്രധാന സൂത്രധാരനാണെന്നാണ് പോലീസ് കണ്ടെത്തിയിരുന്നു. പത്തിടങ്ങളിലയാണ് സ്‌ഫോടനങ്ങള്‍ നടന്നത്.