Connect with us

National

നാളെ മുംബൈ ക്രാന്തി മൈതാനത്ത് പ്രതിഷേധത്തിന് അഹ്വാനം ചെയ്ത് ഫര്‍ഹാന്‍ അക്തര്‍

Published

|

Last Updated

മുംബൈ |  മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ മുംബൈയിലെ ആഗസ്ത് കാന്ത്രി മൈതാനത്തേക്ക് ജനങ്ങളെ ക്ഷണിച്ച്  നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍. നാളെ വൈകിട്ട് ക്രാന്തി മൈതാനിയില്‍ പ്രതിഷേധിക്കാമെന്നും താനുണ്ടാകുമെന്നും ഫര്‍ഹാന്‍ അക്തര്‍ ട്വിറ്ററില്‍ കുറിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ മാത്രമുള്ള പ്രക്ഷോഭത്തിന്റെ സമയം കഴിഞ്ഞെന്നും ഫര്‍ഹാന്‍ അക്തര്‍ കുറിച്ചു.
നേരത്തെ ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് അക്രമം ഉണ്ടായപ്പോഴും ഫര്‍ഹാന്‍ അക്തര്‍ വിമര്‍ശനം നടത്തിയിരുന്നു.