Connect with us

National

ഡല്‍ഹിയിലെ സമരം: പത്തുപേര്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജാമിഅ മില്ല്യ സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തില്‍ അക്രമം നടത്തിയെന്ന് ആരോപിച്ച് 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, ഇവര്‍ വിദ്യാര്‍ഥികളല്ല, പുറത്തുനിന്നുള്ളവരാണെന്നാണ് വിവരം. ക്രിമിനല്‍ പശ്ചാത്തലമുള്ള തദ്ദേശവാസികളാണ് ഇവരെന്നും വിദ്യാര്‍ഥികളാരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്.

സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Latest