Connect with us

Techno

വിവോ Z1 പ്രൊ സ്മാർട്ഫോണിന് വീണ്ടും വിലക്കുറവ്

Published

|

Last Updated

മുംബൈ | വിവോ Z1 പ്രൊ സ്മാർട്ഫോണിന്റെ വില വീണ്ടും കുറച്ചു. 14,990 രൂപ വിലയാരംഭിക്കുന്ന ഫോണിന് ആയിരം രൂപയാണ് കുറച്ചത്. കഴിഞ്ഞ മാസം ഫോണിന് രണ്ടായിരം രൂപ കുറച്ചിരുന്നു. വിവോയുടെ ഓൺലൈനിലൂടെ മാത്രം വിൽക്കുന്ന ഹാൻഡ്‌സെറ്റാണ് വിവോ Z1 പ്രൊ. വിവോ Z1 പ്രൊ സ്മാർട് ഫോണിനെ 4 ജി ബി + 64 ജിബി സ്റ്റോറേജ് പതിപ്പിന് 12,990 രൂപയാണ് വില. 15,990 രൂപയാണ് 6 ജി ബി + 128 ജി ബി പതിപ്പിന്റെ വില. പുതിയ വിലകളിലാണ് ഫ്ലിപ്പ്കാർട്ടിൽ ഫോൺ ലിസ്റ്റ് ചെയ്തിട്ടുള്ളത്. പക്ഷേ വിവോയുടെ ഒഫീഷ്യൽ സൈറ്റിൽ വില അപ്ഡേറ്റ് ചെയ്തിട്ടില്ല.