യു എ ഇ നിരവധി മേഖലകളിൽ ഒന്നാം സ്ഥാനത്ത്

Posted on: December 14, 2019 11:31 pm | Last updated: December 14, 2019 at 11:31 pm


ദുബൈ | ഈ വർഷം നിരവധി മേഖലകളിൽ യു എ ഇ ഒന്നാം സ്ഥാനത്തെത്തിയതായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു. ഫെഡറൽ മത്സരക്ഷമത യുടെ ഒരു വീഡിയോയും ശൈഖ് മുഹമ്മദ് പങ്കിട്ടു. സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി യു എ ഇ 2019 ആധാരമാക്കിയാണ് ട്വീറ്റ്.

ഒന്നാം സ്ഥാനത്തെത്തിയ മേഖലകൾ
– വൈദഗ്ധ്യത്തിന്റെ ലഭ്യതയിൽ മികച്ച രാജ്യം-വേൾഡ് ഡിജിറ്റൽ മത്സര റിപ്പോർട്ട് 2019, ഐ എം ഡി ഇന്റർനാഷണൽ
– മികച്ച പൊതു-സ്വകാര്യ പങ്കാളിത്തമുള്ള രാജ്യം, ലോക ഡിജിറ്റൽ മത്സര റിപ്പോർട്ട് 2019, ഐ എം ഡി ഇന്റർനാഷണൽ
– ഏറ്റവും ഊർജസ്വലമായ സമ്പദ് വ്യവസ്ഥ, ലോക മത്സര റിപ്പോർട്ട് 2019, ഐ എം ഡി ഇന്റർനാഷണൽ
– ഏറ്റവും കുറഞ്ഞ സർക്കാർ ബ്യൂറോക്രസി ഉള്ള രാജ്യം, ലോക മത്സര റിപ്പോർട്ട് 2019, ഐഎംഡി ഇന്റർനാഷണൽ
– ഏറ്റവും സൗകര്യപ്രദമായ ഇമിഗ്രേഷൻ നിയമങ്ങളുള്ള രാജ്യം, ലോക മത്സര റിപ്പോർട്ട് 2019, ഐഎംഡി ഇന്റർനാഷണൽ
– സംരംഭകത്വത്തിൽ മികച്ച രാജ്യം, ലോക മത്സര റിപ്പോർട്ട് 2019, ഐ എം ഡി ഇന്റർനാഷണൽ
– സാമൂഹിക ഉത്തരവാദിത്തം സ്വീകരിക്കുന്നതിൽ മികച്ച രാജ്യം, ലോക മത്സര റിപ്പോർട്ട് 2019, ഐഎംഡി ഇന്റർനാഷണൽ


– മികച്ച മൊബൈൽ നെറ്റ്്വർക്ക് കവറേജ്, ട്രാവൽ ആൻഡ് ടൂറിസം മത്സര റിപ്പോർട്ട് 2019, ലോക സാമ്പത്തിക ഫോറം
– സർക്കാർ ചെലവുകളിൽ ഏറ്റവും കാര്യക്ഷമമായത്, സമൃദ്ധി സൂചിക 2019, ലെഗാറ്റം ഇൻസ്റ്റിറ്റ്യൂട്ട്
– മികച്ച ക്രെഡിറ്റ് വിവരമുള്ള രാജ്യം, സമൃദ്ധി സൂചിക 2019, ലെഗാറ്റം ഇൻസ്റ്റിറ്റ്യൂട്ട്
– ഏറ്റവും ഉയർന്ന തലത്തിലുള്ള ഇൻബൗണ്ട് മൊബിലിറ്റി, ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡെക്‌സ് 2019
– ഓരോ ജീവനക്കാരനും മികച്ച തൊഴിൽ ഉൽപാദനക്ഷമത, ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡെക്‌സ് 2019
ബിസിനസുകൾക്ക് വൈദ്യുതി ലഭിക്കാൻ എളുപ്പമുള്ള രാജ്യം, ബിസിനസ് റിപ്പോർട്ട് 2020, ലോക ബേങ്ക്
യുഎഇ മികച്ച രാജ്യമാണ്, ഞങ്ങൾ അതിനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് ശൈഖ് മുഹമ്മദ് വീഡിയോക്ക് അടിക്കുറിപ്പ് നൽകി.