പൗരത്വനിയമം: ഇന്ത്യയിലേക്ക് കർശന യാത്ര വിലക്കേർപ്പെടുത്തി വിദേശ രാജ്യങ്ങൾ 

Posted on: December 14, 2019 10:06 pm | Last updated: December 14, 2019 at 10:06 pm

വാഷിംഗ്ടൺ | ഇന്ത്യയിൽ  പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര വിലക്കാൻ അമേരിക്ക , കാനഡ , ബ്രിട്ടണ്‍, ഇസ്രയേല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങൾ. വിവാദപരമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തേക്കുള്ള യാത്ര പൂർണ്ണമായും  ഒഴിവാക്കാൻ മുന്നറിയിപ്പ് നൽകി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെത്തുടർന്ന് കൂടുതൽ ജാഗ്രത പാലിക്കണമെന്നും പൗരന്മാരോട് അമേരിക്കൻ എംബസി മുന്നറിയിപ്പ് നൽകി.

ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കുള്ള പൗരന്മാരോട് യാത്ര ഒഴിവാക്കണമെന്നും ഈ പ്രദേശങ്ങളിൽ    പ്രതിഷേധത്തെ തുടർന്ന് ഇന്റർനെറ്റ്, മൊബൈൽ ആശയവിനിമ സംവിധാങ്ങൾ നേരത്തെ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും വടക്കുകിഴക്കൻ മേഖലയുടെ വിവിധ ഭാഗങ്ങളിൽ ഗതാഗത സൗകര്യങ്ങൾ ബാധിച്ചിട്ടുണ്ടെന്നും  കാനഡ എംബസി വ്യക്തമാക്കിയിരുന്നു.

ബ്രിട്ടനും, ഫ്രാൻസും, ഇസ്രേയേലും  യാത്രാ മുന്നറിയിപ്പ് നൽകിയതോടെ ഇന്ത്യയിലേക്കുള്ള  ടൂറിസ്റ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.