പൗരത്വം നിയമം ആദ്യം നടപ്പാക്കുക ബംഗാളില്‍; മമതക്ക് തടയാനാകില്ലെന്ന് ദിലീപ് ഘോഷ്

Posted on: December 14, 2019 3:11 pm | Last updated: December 15, 2019 at 11:13 am

കൊല്‍ക്കത്ത | പൗരത്വ നിയമം ആദ്യം നടപ്പാക്കുക പശ്ചിമബംഗാളിലാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിക്കോ അവരുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനോ ഇത് തടയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനേയും നോട്ടുനിരോധനത്തേയും മമതാ ബാനര്‍ജി എതിര്‍ത്തിരുന്നു. എന്നാല്‍ അത് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോയില്ല. ഈ വിഷയത്തിലും അത് തന്നെയാണ് നടക്കാന്‍ പോകുന്നത്’-ദിലീപ് ഘോഷ് പറഞ്ഞു.
ഏത് സാഹചര്യത്തിലും പൗരത്വ ഭേദഗതി ബില്‍ പശ്ചിമ ബംഗാളില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മമത ബാനര്‍ജി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു . ഇതിന് പിന്നാലെയാണ് ഘോഷിന്റെ പ്രതികരണം.