Connect with us

National

പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍

Published

|

Last Updated

ന്യൂഡല്‍ഹി|വിവാദമായ പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്‍ പരിഗണനക്ക് വരുമ്പോള്‍ എന്‍ഡിഎ, യുപിഎ സഖ്യങ്ങള്‍ക്കൊപ്പം ആരൊക്കെയുണ്ടാകുമെന്നത് ഏറെ നിര്‍ണായകമാകും.
ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ്ബി ജ പി. അതേസമയം, ബില്ലിനെതിരേ പരമാവധി വോട്ടു ശേഖരിച്ച് പോരാടാന്‍ തന്നെയാണ് കോണ്‍ഗ്രസ് ശ്രമം . ഇരുപാര്‍ട്ടികളും അംഗങ്ങള്‍ക്കു വിപ്പുനല്‍കിയിട്ടുണ്ട്.

നിലവില്‍ 240 പേരാണ് രാജ്യസഭയുടെ അംഗബലം. കേവലഭൂരിപക്ഷത്തിന് 121 പേരുടെ പിന്തുണ വേണം.
എന്‍ഡിഎക്ക് പിന്തുണയുമായി അണ്ണാഡിഎംകെ, ജെഡിയു, അകാലിദള്‍ എന്നീ പാര്‍ട്ടികളുണ്ട്. ഇപ്പോള്‍ത്തന്നെ 116 ആയി അംഗബലം. 14 പേരുടെ പിന്തുണ കൂടി എന്‍ഡിഎ പ്രതീക്ഷിക്കുന്നുണ്ട്.

ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ എതിര്‍ക്കുമെന്നാണു വിവരം. മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയുടെ നിലപാടിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഇന്നലെ രോക്ഷമായി വിമര്‍ശിച്ചിരുന്നു.രാജ്യസഭയില്‍ ഇന്ന് ഉച്ചക്ക് 12ന് ചര്‍ച്ചക്കെടുക്കുന്ന ബില്ലില്‍
ആറ് മണിക്കൂര്‍ ചര്‍ച്ചയാണ് ഇന്ന നിശ്ചിച്ചിരിക്കുന്നത്.ഇന്ന് ചോദ്യോത്തര വേള ഉണ്ടായിരിക്കില്ല