Connect with us

International

റഷ്യക്ക് അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ നാലു വര്‍ഷത്തെ വിലക്ക്

Published

|

Last Updated

ലോസന്നെ/സ്വിറ്റ്സര്‍ലന്‍ഡ്: അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ റഷ്യക്ക് നാലു വര്‍ഷത്തെ വിലക്ക്. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെതാണ് നടപടി. കായിക താരങ്ങളുടെ ഉത്തേജ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന് കാണിച്ചാണ് വിലക്കേര്‍പ്പെടുത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ച റഷ്യ ആന്റി ഡോപ്പിംഗ് ഏജന്‍സിയുടെ (റുസാഡ) റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടി എന്നതാണ് ആരോപണം. സ്വിറ്റ്സര്‍ലന്‍ഡിലെ ലോസന്നെയില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ആസ്ഥാനത്തിന് സമീപത്തെ ഓഫീസില്‍ ഇന്ന് ചേര്‍ന്ന ഉത്തേജക വിരുദ്ധ ഏജന്‍സി യോഗമാണ് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.

ഇതോടെ ടോക്കിയോ ഒളിമ്പിക്സിലും ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിലും റഷ്യക്ക് പങ്കെടുക്കാനാകില്ല. എന്നാല്‍, ഉത്തേജക മരുന്ന് പരിശോധനയുടെ കടമ്പ കടക്കാനായാല്‍ സ്വതന്ത്ര പതാകയുടെ കീഴില്‍ ഒളിമ്പിക്സില്‍ മത്സരിക്കാനാവും. അതേസമയം, സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടക്കാനിരിക്കുന്ന യൂറോ 2020 ഫുട്ബോളില്‍ മത്സരിക്കുന്നതിന് വിലക്ക് ബാധകമല്ല. വിലക്കിനെതിരേ ഇരുപത്തിയൊന്ന് ദിവസത്തിനുള്ളില്‍ റഷ്യയ്ക്ക് അപ്പീല്‍ നല്‍കാം.

Latest