പൗരത്വ ഭേദഗതി ബില്‍ പാസായാല്‍ മുസ്‌ലിമാകുമെന്ന് ഹര്‍ഷ് മന്ദര്‍

Posted on: December 9, 2019 3:43 pm | Last updated: December 9, 2019 at 3:43 pm

ന്യൂഡല്‍ഹി | ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്ഭസയില്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്ലിനെതിരെ കടുത്ത വിമര്‍ശനവുമായി എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദര്‍. ബില്‍ പാസായാല്‍ താന്‍ മുസ്‌ലിമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ജെ എന്‍ യുവില്‍ വിദ്യാര്‍ഥികളുമായി സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സര്‍വകലാശാലാ ഗവേഷക വിദ്യാര്‍ഥിയായ കെ എം അന്‍സിലാണ് ഇത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ബില്‍ പാസായാല്‍ ഞാന്‍ മുസ്‌ലിമായതായി പ്രഖ്യാപിക്കും. എന്റെ അസ്തിത്വം തെളിയിക്കാന്‍ പിന്നീട് ഒരു രേഖയും ഹാജരാക്കില്ല. വിഷയത്തില്‍ ഭരണകൂടം ഏതെങ്കിലും മുസ്‌ലിമിനെ ജയിലില്‍ അടച്ചാല്‍ ഞാനും അതില്‍ ഒരാളാകും- ഹര്‍ഷ് മന്ദര്‍ പറഞ്ഞതായി അന്‍സിലിന്റെ പോസ്റ്റില്‍ പറയുന്നു.