Connect with us

National

ഹൈക്കോടതിയും സുപ്രീം കോടതിയും ദരിദ്രര്‍ക്ക് അപ്രാപ്യമായി മാറുന്നു; രാഷ്ട്രപതി

Published

|

Last Updated

ജോധ്പൂര്‍ |  രാജ്യത്ത് നിയമ പോരാട്ടത്തിന് വേണ്ടി വരുന്ന ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമായി വരുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഹൈക്കോടതികളും സുപ്രീം കോടതിയും ദരിദ്രര്‍ക്ക് അപ്രാപ്യമാണ്. നിയമ പ്രക്രിയകള്‍ സാധാരണക്കാരന് എത്തിപ്പിടിക്കാനാകുന്നില്ലെന്നത് ആശങ്കപ്പെടുത്തുന്നു. എല്ലാവര്‍ക്കും നീതി ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്വം ഭരണഘടനയുടെ ആമുഖത്തിലുണ്ട്. ഇതു വളരെ പ്രധാനപ്പെട്ടതാണെന്നും രാഷ്ട്രപതി പറഞ്ഞു. രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മുതിര്‍ത്ത അഭിഭാഷകനായ അശോക് സെന്നിന്റെ പാത പിന്തുടര്‍ന്ന് നിയമ വിദഗ്ധര്‍ ആവശ്യമുള്ളവര്‍ക്കായി അറിവ് വിനിയോഗിക്കുമെന്നാണു പ്രതീക്ഷയെന്നും രാഷ്ട്രപതി വ്യക്തമാക്കി. ഒമ്പത് പ്രാദേശിക ഭാഷകളില്‍ കൂടി വിധി ലഭ്യമാക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും രാഷ്ട്രപതി പറഞ്ഞു.