Connect with us

International

നൈജീരിയയില്‍ ഇന്ത്യക്കാരുള്‍പ്പടെ സഞ്ചരിച്ചിരുന്ന കപ്പല്‍ റാഞ്ചി

Published

|

Last Updated

ന്യൂഡല്‍ഹി: നൈജീരിയയിലെ ബോണി ദ്വീപിന് സമീപം ഇന്ത്യക്കാരുള്‍പ്പടെ 19 പേര്‍ സഞ്ചരിച്ചിരുന്ന കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. 19ല്‍ 18 പേരും ഇന്ത്യക്കാരാണെന്നാണ് വിവരം. ഒരു തുര്‍ക്കിക്കാരനും കപ്പലിലുണ്ട്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഡിസംബര്‍ മൂന്നിനാണ് നൈജീരിയന്‍ തീരത്തുനിന്നും 100 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ഭാഗത്തു നിന്ന് കപ്പല്‍ തട്ടിയെടുത്തത്. പശ്ചിമേഷ്യയില്‍ ഈ ഭാഗത്ത് നടക്കുന്ന മൂന്നാമത്തെ കപ്പല്‍ റാഞ്ചലാണിത്. കടല്‍ക്കൊള്ളക്കാരുടെ സംഘത്തില്‍ 10 പേര്‍ ഉണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. യാത്രക്കാരും കപ്പലും സുരക്ഷിതമാണെന്ന് കമ്പനി മാനേജ്‌മെന്റ് അറിയിച്ചു.

കപ്പലിലെ ചീഫ് എന്‍ജിനീയറുടെ ഭാര്യ ഉള്‍പ്പടെയുള്ളവരെയാണ്ട് തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണ്്. കപ്പലില്‍ മലയാളികളുണ്ടോയെന്ന കാര്യം ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല. നൈജീരിയന്‍ സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്കു പിന്നാലെ ജീവനക്കാരേയും കപ്പലിനെയും സംരക്ഷിക്കുന്നതിന് നാവിക സേനയെ അവിടുത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

Latest