Connect with us

National

ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ ഇനി ദൈവം രക്ഷിക്കട്ടെ: പി ചിദംബരം

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്തിന്റെ തകര്‍ന്ന സാമ്പത്തിക അവസ്ഥയില്‍ കേന്ദ്ര സര്‍ക്കാറിനെ കുറ്റപ്പെടുത്തിയും പരിഹസിച്ചും മുന്‍ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം രംഗത്ത്. ജി ഡി പിയെ ഭാവിയില്‍ ഒരു സാമ്പത്തിക സൂചകമായി കണക്കാക്കാനാകില്ലെന്നും 1934ന് മുമ്പ് ജി ഡി പി ഒരു സാമ്പത്തിക സൂചകമല്ലായിരുന്നെന്നും ബി ജെ പി എം പി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചാണ് ചിദംബരം ട്വിറ്ററില്‍ രംഗത്തെത്തിയത്.

ജി ഡി പി നമ്പറുകളില്‍ കാര്യമില്ല. വ്യക്തിഗത നികുതി കുറക്കും, ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കും. ഇവയെല്ലാം ബി ജെ പിയുടെ പുതിയ പരിഷ്‌കാര ആശയങ്ങള്‍ളാണ്. ഇനി ദൈവത്തിന് മാത്രമേ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാനാകൂവെന്നും ചിദംബരം പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 4.5 ശതമാനത്തിലേക്ക് കൂപ്പുകുത്തുകയും പണപ്പെരുപ്പം വര്‍ധിക്കുകയും ചെയ്തതായി കഴിഞ്ഞ ദിവസം കണക്കുകള്‍ പുറത്തുവന്നിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ പ്രതിസന്ധിയിലേക്ക് പോകുകയാണെന്ന് സി എ ജി റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് ചിദംബരത്തിന്റെ വിമര്‍ശം.